വളയം: ബഹുമുഖ പ്രതിഭയും ആലപ്പുഴ മെഡിക്കല്‍ കോളജിലെ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയുമായിരുന്ന പി.ബി.അന്ഷുലിന്റെ മൂന്നാം ചരമവാര്‍ഷിക ദിനം പ്രണവം ഗ്രന്ഥശാല അച്ചം വീടിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ ആചരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി പ്രതീഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. സാഹിത്യകാരന് നാസര്‍ കക്കട്ടില്‍ അന്‍ഷുല്‍ അനുസ്മരണ പ്രഭാഷണംനടത്തി. പിസി ഷാജി അധ്യക്ഷത വഹിച്ച പരിപാടിയില്‍ പി.പി കുമാരന്, സി ബാബു, സി.എച്ച് ഭാസ്കരന്, എ.വി ബിനീഷ് എന്നിവര്‍ സംസാരിച്ചു.
എല്‍പി, യുപി, ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരം നടത്തി. ക്വിസ് മത്സര വിജയികള്‍ :
എല്‍പി വിഭാഗത്തില്‍ ആല്‍ഫിയ പ്രിയേഷ്, ധ്യാന്‍ കൃഷ്ണ, മനസ് വി എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
യുപി വിഭാഗത്തില്‍ തേജാ ലക്ഷ്മി, ശിവദ സജീഷ്, വൈഗ, ഹൈസ്കൂള്‍ വിഭാഗത്തില്‍ ആദില്‍ കൃഷ്ണ, അഗ്നിവേശ്, ദിയ കൃഷ്ണ എന്നിവര്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടി.