വടകര: ജനസേവന രംഗത്ത് മികച്ച മാതൃകയായ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയെ ക്രൂരമായി വ്യക്തിഹത്യ നടത്തുന്നതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ്കാരാട്ട് പറഞ്ഞു. മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ വരെ പ്രചരിപ്പിച്ചാണ് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപിക്കുന്നത്. അതിനെ ന്യായികരിക്കുകയാണ് യുഡിഎഫ് നേതാക്കള്‍. അത് ബൂമറാങ് ആയി മാറുമെന്ന് പ്രകാശ്കാരാട്ട് വടകരയില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനങ്ങള്‍ അതെല്ലാം തിരിച്ചറിയുമെന്നും ശൈലജ വന്‍ ഭൂരിപക്ഷത്തിന് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. പി.മോഹനന്, ടി.പി.രാമകൃഷ്ണന്, വത്സന് പനോളി എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.