അയനിക്കാട്: പുര റസിഡൻസ് പരിധിയിലെ എസ്എസ്എൽസി, പ്ലസ് ടു വിജയിച്ച എല്ലാവരെയും അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. വിദ്യാർഥികൾക്കുള്ള മോട്ടിവേഷൻ ക്ലാസും ഉപഹാര സമർപ്പണവും പിടിവി രാജീവൻ നിർവഹിച്ചു. പുര
പ്രസിഡൻറ് എൻ കെ സത്യന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ ആദിത്യ എൻ കെ, അളകനന്ദ കെ ,ദിയ, ഫാത്തിമത്തുൽ ഷിഫ, വൈനിക, ഗാർഗി കൃഷ്ണ, അഷ്മിക ഷിബു, ആവണി സത്യൻ, ആകാശ് എന്നിവർ ഉപഹാരങ്ങൾ ഏറ്റുവാങ്ങി. സെക്രട്ടറി റഷീദ് പാലേരി, ശ്രീജിത്ത് വെള്ളിയോട്, ഗീതാ ശ്രീജിത്ത് ,കെപിഎ വഹാബ്, അജ്മൽ പി എന്നിവർ സംസാരിച്ചു .ടി എ ജുനൈദ് സ്വാഗതം പറഞ്ഞ ചടങ്ങിന് റുബീന നന്ദി പറഞ്ഞു.