വടകര: വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണയ്ക്ക് ഉജ്വ്വല സ്വീകരണം. വൈകിട്ട് 5.45 ന് പരശുറാം എക്സ്പ്രസില്‍ വടകരയിലെത്തിയ പ്രഫുല്കൃഷ്ണയെ എന്‍ഡിഎ നേതാക്കളായ കെ.പി.ശ്രീശന് (ബിജെപി ദേശീയ സമിതി അംഗം), പി.രഘുനാഥ് (സംസ്ഥാന വൈസ് പ്രസിഡന്റ്), എന്‍.ഹരിദാസന് (കണ്ണൂര്‍ ജില്ലാ പ്രസിഡന്റ്), എം.മോഹനന് (കോഴിക്കോട് ജില്ലാ ജന.സെക്രട്ടറി), പി സത്യപ്രകാശ്, എന്‍ പി രാധാകൃഷ്ണന്, ടി കെ പ്രഭാകരന്, രാമദാസ് മണലേരി, പി വിജയബാബു, പി പി മുരളി, ഇ മനീഷ് (ബിഡിജെഎസ്), മധു പുഴയരികത്ത്, വിജയലക്ഷ്മി, സന്തോഷ് കാളിയത്ത്, കെ കെ രജീഷ്, ജുബിന്‍ ബാലകൃഷ്ണന്
എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. തുടര്‍ന്ന് തുറന്ന വാഹനത്തില്‍ നഗരം ചുറ്റി പഴയ സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.