വടകര: വടകരയെ അടിമുടി മാറ്റിയെടുക്കാന്‍ സമഗ്ര പദ്ധതി നടപ്പിലാക്കുമെന്നും വടകരയില്‍ അട്ടിമറി വിജയം നേടുമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥി പ്രഫുല്‍ കൃഷ്ണന് പറഞ്ഞു. വടകര പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രഫുല്‍ കൃഷ്ണന്. താന്‍ വിജയിക്കുകയാണെങ്കില്‍ ലോക ടൂറിസം ഭൂപടത്തില്‍ വടകരയിലേക്ക് വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ഇടപെടുമെന്നും കളരി പയറ്റിന്റെ കേന്ദ്രമായ വടകരയില്‍ കളരി യൂനിവേഴ്സിറ്റി ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങള്‍ ഏറെ യാത്രാ ദുരിതം അനുഭവിക്കുന്ന വയനാട്ടിലേക്കുള്ള വിലങ്ങാട്-മാനന്തവാടി, പൂഴിത്തോട്-പടിഞ്ഞാറെത്തറ റോഡുകള്‍ യാഥാര്‍ഥ്യമാക്കാന്‍ നടപടി സ്വീകരിക്കും. വികസന പ്രവര്‍ത്തങ്ങള്‍ക്ക് കേന്ദ്രം
കോടിക്കണക്കിന് രൂപ നല്കുമ്പോള് സംസ്ഥാനം ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്നു പ്രഫുല്‍കൃഷ്ണന്‍ പറഞ്ഞു. മോഡിഫൈ വടകര എന്ന ലക്ഷ്യം മുന്‍ നിര്‍ത്തി ഗുജറാത്ത് മോഡല്‍ വികസനം കൊണ്ടുവരും. ഈ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎക്ക് അനുകൂലമായ സാഹചര്യമാണുള്ളതെന്നും പത്തിലധികം സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വടകരയില്‍ വികസനം പറയാന്‍ ഇടതു വലതു മുന്നണി സ്ഥാനാര്‍ഥികള്‍ക്ക് കഴിയില്ല. ആളുകളുടെ മനസ്സില്‍ ഭയമുണ്ടാക്കാനാണ് ശ്രമമെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന നടപടി ശരിയല്ലെന്നും തെറിവിളി സംസ്കാരം രാഷ്ട്രീയ രംഗത്ത് ഒട്ടും ചേര്‍ന്നതല്ലെന്നും പ്രഫുല്‍ പറഞ്ഞു. പ്രസ്
ക്ലബ് പ്രസിഡന്റ് പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. സെക്രട്ടറി രാജീവന് പറമ്പത്ത് സ്വാഗതവും വൈസ് പ്രസിഡന്റ് പി.ലിജീഷ് നന്ദിയും പറഞ്ഞു.