പേരാമ്പ്ര: എന്‍ഡിഎ സ്ഥാനാര്‍ഥി സി.ആര്.പ്രഫുല്‍ കൃഷ്ണന് കടുത്ത വെയിലിനെ വകവെയ്ക്കാതെ പേരാമ്പ്ര വരവേറ്റു. കാലത്ത് തുറയൂര്‍ പഞ്ചായത്തിലെ തോലേരിയില്‍ നിന്നാണ് പര്യടനത്തിന്റെ തുടക്കം. ബിജെപി ദേശീയസമിതി അംഗം കെ.പി.ശ്രീശന് ഉദ്ഘാടനം ചെയ്തു. വനിതകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ സ്വീകരണത്തിനെത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്ഥാനാര്‍ഥിയെ പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. തുടര്‍ന്ന് നരക്കോട് ടൗണിലും നടുവത്തുരിലും അരിക്കളം മുക്കിലും ചാലിക്കരയിലും നടുക്കണ്ടി പാറയിലും വരവേല്പ് ലഭിച്ചു.
വടകര മണ്ഡലത്തിലെ വികസനമുരടിപ്പ് ചുണ്ടിക്കാട്ടിയാണ് പ്രഫുല്‍ കൃഷ്ണന് സംസാരിച്ചത്. മലയേര ഗ്രാമമായ പന്തിരിക്കരയിലും ചക്കിട്ടപാറയിലും തങ്ങളനുഭവിയുന്ന ദുരിതങ്ങള്‍ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥിയുമായി പങ്കുവച്ചു. വന്യജിവി അക്രമത്തിന്റെ ഭൂരിതം, ബഫര്‍ സോണ്‍ വിഷയം, കാര്‍ഷിക ഉല്പന്ന വില തകര്‍ച്ച, വഴിമുട്ടിനില്ക്കുന്ന പുഴിത്തോട് പടിഞ്ഞാറത്തറ ബദല്‍ റോഡിന്റെ ആവശ്യകത എന്നിവ നാട്ടുകാര്‍ പറഞ്ഞു. എല്ലാ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ ഞാന്‍ മുന്‍പന്തിയില്‍ ഉണ്ടാകുമെന്ന് പ്രഫുല്‍ ഉറപ്പ് നല്കി. കൂത്താളിയിലേയും കല്ലോടിലേയും ചേനായിലെയും സ്വീകരണത്തിന് ശേഷം ആവളയിലെത്തിയ സ്ഥാനാര്‍ഥയെ പ്രവര്‍ത്തകര്‍ വരവേറ്റു.
ജില്ലയിലെ നെല്ലറയായ ആവളപ്പാണ്ടി പാടങ്ങള്‍ തരിശായിക്കിടക്കുന്നത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണെന്ന് പ്രഫുല്‍ പറഞ്ഞു. വിവിധ കേന്ദ്രങ്ങളില്‍ നല്കിയ സ്വീകരണത്തില്‍ എന്‍ ഹരിദാസ്, എം.മോഹനന് രാമദാസ് മണലേരി, എം.പി.രാജന്, പി.പി.മുരളി, കെ കെ രജിഷ് , ഇ മനിഷ്, സന്തോഷ് കാളിയത്ത്, എം.പ്രകാശന്,നാഗത്ത് നാരായണന്, തറമല്‍രാഗേഷ്, വി.സി.രാജേഷ്, സി പി സംഗിത, എന്‍ എസ് കുമാര്‍എന്നിവര്‍ സംസാരിച്ചു.