അഴിയൂര്‍: സോഫ്റ്റ് ബേസ് ബോള്‍ ഇന്ത്യന്‍ ടീമിലേക്ക് സെലക്ഷന് ലഭിച്ച ഇരട്ട സഹോദരികള്‍ക്ക് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷനും എന്‍ഡിഎ വടകര ലോകസഭാ സ്ഥാനാര്‍ഥിയുമായ പ്രഫുല്‍ കൃഷ്ണയുടെ അഭിനന്ദനം. അഴിയൂരിന്റെ അഭിമാനമായി മാറിയ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/IMG-20240309-WA0026.jpg?resize=456%2C369&ssl=1)
അധീന, ആഷ്ണ എന്നീ ഇരട്ടസഹോദരങ്ങളെ പ്രഫുല്‍ കൃഷ്ണ ആവിക്കരയിലെ വീട്ടിലെത്തി പൊന്നാട അണിയിച്ചു ആദരിച്ചു. ആവിക്കര എടപയിലെന്റവിട പ്രകാശന്-ഷൈമ ദമ്പദികളുടെ മക്കളായ ഇരുവരും മടപ്പള്ളി കോളേജ് വിദ്യാര്‍ഥികളാണ്. പഠനത്തോടൊപ്പം കായികപരമായും മികവാര്‍ന്ന പ്രവര്‍ത്തനം കാഴ്ച വെയ്ക്കുന്ന ഇരട്ട സഹോദരികള്‍ക്ക് എല്ലാ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
വിധ സഹായവും പിന്തുണയും പ്രഫുല്‍ കൃഷ്ണ ഉറപ്പ് നല്കി അനുമോദന ചടങ്ങില്‍ ബിജെപി മണ്ഡലം പ്രസിഡന്റ് വിനീഷ് ടി പി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അരുണ്‍ ആവിക്കര, ഐടി സെല്‍ കോര്‍ഡിനേറ്റര്‍ വിപുല്‍, പഞ്ചായത്ത് അംഗം പ്രീത പി കെ, മണ്ഡലം ജന:സെക്രട്ടറി അനില്‍ കുമാര്‍, മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകല എന്നിവര്‍ സംബന്ധിച്ചു.