കായക്കൊടി: അകാലത്തിൽ അന്തരിച്ച കോൺഗ്രസ് പ്രവർത്തകനും സന്നദ്ധ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നിറസാനിധ്യവുമായിരുന്ന പി.പി.ശശിയുടെ ജീവിതം പൊതു പ്രവർത്തകർക്ക് മാതൃകയാണെന്ന് ഡി.സി.സി.പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ പറഞ്ഞു. കായക്കൊടി മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പി.പി.ശശി അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻ്റ് കെ.പി.ബിജു
അധ്യക്ഷനായി.കെ.പി.സി.സി.സെക് രട്ടറി വി.എം.ചന്ദ്രൻ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് കോരങ്കോട്ട് ജമാൽ, മഹിള കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ധ്യ കരണ്ടോട്, കോരങ്കോട്ട് മൊയ്തു, പി.ജി.സത്യനാഥ്, കെ.എം.രഘുനാഥ്, വി.കെ.വത്സരാജ്, ഒ.ടി.ഷാജി, സി.എച്ച്.നാസർ, ഒ.പി.മനോജ്, ഒ.രവീന്ദ്രൻ, പി.പി.മൊയ്തു, ആർ.സജീവൻ, കെ.പി.പത്മനാഭൻ തുടങ്ങിയവർ സംസാരിച്ചു.