നാദാപുരം: കേരള ശാസ്ത്രസാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്ന ജനകീയ ശാസ്ത്ര സംവാദ സദസ് നാദാപുരത്ത് തുടങ്ങി. മേഖല തല ഉദ്ഘാടനം അരൂര്‍ കോട്ടു മുക്കില്‍ ജില്ലാ സെക്രട്ടറി വി.കെ. ചന്ദ്രന് നിര്‍വഹിച്ചു. റിനീഷ് വിലാതപുരം വിഷയം അവതരിപ്പിച്ചു. ജില്ലാ ജെന്റര്‍ വിഷയ സമിതി കണ്‍വീനര്‍ എം. പ്രീത അധ്യക്ഷത വഹിച്ച പരിപാടിയില്‍ ഇ.ടി.വത്സലന്‍ സ്വാഗതവും സുജിത്ത് കെ.വി നന്ദിയും പറഞ്ഞു.