വടകര: പൂവാടന്ഗേറ്റില് അടിപ്പാത യാഥാര്‍ഥ്യമാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുന്നതില്‍ റെയില്‍വെ പുലര്‍ത്തുന്ന അലംഭാവം വെടിയണമെന്ന് ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അടിപ്പാതയുടെ പണി ഏതാണ്ട് പൂര്‍ത്തിയായിട്ടും ഗതാഗതത്തിനു തുറന്നുകൊടുക്കാനാവാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നത്. കനത്ത മഴയില്‍ അടിപ്പാത പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയിരിക്കുകയാണ്. ഇതിലെ വെള്ളം മോട്ടോര്‍
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/06/century-hardware.jpeg?resize=900%2C302&ssl=1)
ഉപയോഗിച്ച്പമ്പ് ചെയ്ത് ഒഴിവാക്കുമെന്നാണ് റെയില്‍വെ അധികൃതരും കോണ്‍ട്രാക്ടറും വ്യക്തമാക്കിയിരുന്നത്. എന്നാല്‍ ഈ സംവിധാനം ഇതുവരെ ഏര്‍പെടുത്താത്തതിനാല്‍ മഴ വെള്ളം പൂര്‍ണമായും അടിപ്പാതയില്‍ കെട്ടിനില്‍ക്കുകയാണ്. ഇക്കാരണത്താല്‍ പാത ഗതാഗതത്തിന് തുറന്നുകൊടുക്കാനാവാത്ത അവസ്ഥ. പൂവാടന്‍ഗേറ്റ് പരിസരവാസികള്‍ മൂന്ന് വര്‍ഷത്തിലേറെയായി അനുഭവിക്കുന്ന യാത്രാക്ലേശത്തിന് അറുതി വരുത്താന്‍ റെയില്‍വെ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/07/csi-college-chombala-2.jpeg?resize=600%2C600&ssl=1)
ഉദാസീനത വെടിയണമെന്നും അടിയന്തര നടപടിഉണ്ടാവണമെന്നും ആക്ഷന്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. ഇതിനു വേണ്ടി അധികൃതരില്‍ സമ്മര്‍ദം ചെലുത്താന്‍ യോഗം തീരുമാനിച്ചു. ചെയര്മാന് പി.മഹമൂദ് അധ്യക്ഷത വഹിച്ചു. വി.കെ.ശൈലേഷ്, മുഹമ്മ് ഷഫീഖ്, സി.എച്ച്.ജിനീഷ്കുമാര്‍, എ.കെ.സചീന്ദ്രന്‍, ടി.പി.നിജീഷ്, ആശഅനില്, കെ.അബൂബക്കര്‍, ടി.കെ.അബ്ദുറഹ്മാന്, സുരേഷ്ബാബു, സാബിത്ത് എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ ആര്.കെ.പ്രദീപ് സ്വാഗതവും ട്രഷറര്‍ സി.കെ.രജില്‍ നന്ദിയും പറഞ്ഞു.