കുറ്റ്യാടി: കുറ്റ്യാടിക്കടുത്ത് നെടുമണ്ണൂര്‍ എല്‍പി സ്കൂളില്‍ പൂജ നടത്തിയത് വിവാദമായി. സ്കൂള്‍ മാനേജറുടെ മകന് അടക്കമുള്ള ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് സ്കൂളില്‍ ഗണപതിഹോമം നടത്തിയത്.
ചൊവ്വാഴ്ച രാത്രിയാണ് സംഭവം. സ്കൂളില്‍ അസാധാരണമായ വെളിച്ചവും വാഹനങ്ങളും കണ്ട് നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെയാണ് പൂജ നടക്കുന്ന കാര്യം വ്യക്തമായത്. ഇതോടെ സിപിഎം പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് പ്രതിഷേധിച്ചു.
പിന്നാലെ തൊട്ടില്‍പാലം പോലീസ് സ്ഥലത്തെത്തി നടപടി സ്വീകരിച്ചതോടെയാണ് രംഗം ശാന്തമായത്.
സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് സ്കൂളിലേക്ക് മാര്‍ച്ച് നടത്താന്‍ സിപിഎം തീരുമാനിച്ചിട്ടുണ്ട്.