കക്കട്ടില്‍: അമ്പലക്കുളങ്ങര ശ്രീപാര്‍വതി പരമേശ്വര ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ വാര്‍ഷികത്തോടനുബന്ധിച്ച് നടന്ന പൊങ്കാല സമര്പണം ഭക്തിസാന്ദ്രമായി. രാവിലെ എട്ട് മണിയോടെ ആരംഭിച്ച ചടങ്ങുകള്‍ക്കു ധാരാളം പേരെത്തി. ക്ഷേത്രമുറ്റത്ത് നൂറ് കണക്കിന് സ്ത്രീകള്‍ കാലത്ത് തന്നെ അണിനിരന്നു. ക്ഷേത്രം മേല്‍ശാന്തി നരസിംഹ ഭട്ട് പണ്ടാര അടുപ്പില്‍ നിന്ന് തീ പകര്‍ന്നതോടെ ചടങ്ങിന് തുടക്കമായി. തുടര്‍ന്ന് ഭക്തര്‍ ഭഗവതിക്കായി പൊങ്കാല അര്പിച്ചു.
ക്ഷേത്ര കമ്മിറ്റി ഭാരവാഹികളായ കുനിയില്‍ അനന്തന്, മധുസുദനന്‍ വളയം, തേന്മാവുള്ളതില് കുമാരന്, എടത്തില്‍ ദാമോദരന്‍, ബാലകൃഷ്ണന്, ശ്രീജിത്ത് എലിയാറ, എം.ടി. രവീന്ദ്രന്, എം.സി. പവിത്രന്, ടി. സുരേന്ദ്രന്, വിനോദന്‍, കെ.പി. കൃഷ്ണന്, എം.സി. ബാബു, നിശോഭ് ചീളില്‍, ശശി .എന്‍. പി, എം.ടി. രാജന് മുതലായവരും ക്ഷേത്ര മാതൃസമിതി അംഗങ്ങളും ചടങ്ങിന് നേതൃത്വം നല്കി. രാത്രി ഇരട്ട തായമ്പകയും തിടമ്പുനൃത്തവും മെഗാ ഷോയും നടക്കും. കരിമരുന്ന് പ്രയോഗത്തോടെ ഉത്സവം സമാപിക്കും.
-ആനന്ദന് എലിയാറ