വട്ടോളി: കുന്നുമ്മല്‍ ഗ്രാമ പഞ്ചായത്ത് വട്ടോളി സംസ്കൃതം ഹൈസ്കുളിലെ 66-ാം ബൂത്തില്‍ പോളിങ്ങ് അവസാനിച്ചത് രാത്രി 8.30 ന്.
1398 വോട്ടര്‍മാരുള്ള ബൂത്തില്‍ 1136 പേര് വോട്ട് ചെയ്തു.
കാലത്ത് തുടങ്ങിയ വോട്ടര്‍മാരുടെ നീണ്ട ക്യൂ രാത്രി വരെ അതേ നിലയിലായിരുന്നു. പോളിങ്ങ് അവസാനിക്കുന്ന ആറു മണിക്ക് സ്ത്രീകളടക്കമുള്ളവരുടെ നീണ്ടനിര കാണാമായിരുന്നു. തുടര്‍ന്ന് ആറു മണിക്ക് വരി നിന്നവര്‍ക്ക് പ്രിസൈഡിങ്ങ് ഓഫീസര്‍ ടോക്കണ്‍ നല്കി. ഇവര്‍ വോട്ട് ചെയ്തപ്പോഴേക്കും എട്ടര.