കോഴിക്കോട്: ലോക് സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയില്‍ പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാര്‍ക്ക് ഏപ്രില്‍ 15, 16, 17 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന രണ്ടാം ഘട്ട പരിശീലനം യഥാക്രമം ഏപ്രില്‍ 18, 19, 20
തീയതികളിലേക്ക് മാറ്റിയതായി തെരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചു. ഏപ്രില്‍ 18 നു പരിശീലന പരിപാടിയില്‍ പങ്കെടുക്കാന്‍ നേരത്തെ നിര്‍ദ്ദേശം ലഭിച്ചിരുന്നവര് അതേ തീയതിയില്‍ തന്നെ പങ്കെടുക്കേണ്ടതാണ്.