വട്ടോളി: ബോംബ് രാഷ്ട്രീയമല്ല നമുക്ക് വേണ്ടതെന്നു വീട്ടിൽ സമാധാനമായി കിടന്നുറങ്ങാനുള്ള സമാധാനത്തിൻ്റെ രാഷ്ട്രീയമാണ് നമുക്ക് ആവശ്യമെന്നും മുൻ എം.എൽ.എ.യും യൂത്ത് കോൺഗ്രസ് നേതാവുമായ ശബരിനാഥ് അഭിപ്രായപ്പെട്ടു.
എല്ലാം ശരിയാകും എന്ന് പറഞ്ഞ് അധികാരത്തിൽ വന്ന പിണറായി സർക്കാർ എല്ലാ മേഖലയും തകർന്ന് തരിപ്പണമാക്കി, വിദ്യാഭ്യാസം, ആരോഗ്യം, കൃഷി,വ്യവസായം എല്ലാ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/03/clearvision-0.jpeg?resize=652%2C600&ssl=1)
മേഖലയും കുളമാക്കി. ഈ ജനവിരുദ്ധ – വികസനവിരുദ്ധ സർക്കാർ കേരളത്തിന് ബാധ്യതയാണെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രത്തിലെ സർക്കാർ നടപ്പിലാക്കുന്ന എല്ലാ ജനാധിപത്യവിരുദ്ധ നയങ്ങൾക്കും കുടപിടിക്കുകയാണ് കേരള സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. യു.ഡി.എഫ് സ്ഥാനാർത്ഥി ഷാഫി പറമ്പലിന് വട്ടോളിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എൻ. പി. ജിതേഷ് അധ്യക്ഷതവഹിച്ചു മുൻ എം.എൽ.എ.പാറക്കൽ അബ്ദുള്ള, എകുഞ്ഞി ശങ്കരൻ എന്നിവർ പ്രസംഗിച്ചു.