വടകര: ലോകത്ത് നിന്ന് പോളിയോ രോഗം നിര്‍മാര്‍ജനം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് പള്‍സ് പോളിയോ ഇമ്യുണൈസേഷന്‍ പരിപാടി നടന്നു. അഞ്ച് വയസുവരെയുള്ള കുട്ടികള്‍ക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകള്‍ വഴി പോളിയോ തുള്ളി മരുന്ന് നല്കി.
ജില്ലയില്‍ 2,19,320 കുട്ടികള്‍ക്കാണ് തുള്ളിമരുന്ന് നല്‍കേണ്ടിയിരുന്നത്. ആകെ 2210 ബൂത്തുകള്‍ സജ്ജീകരിച്ചതില്‍ 45 ട്രാന്‍സിറ്റ് പോയിന്റ്കളും 49 മൊബൈല്‍ ബൂത്തുകളും ഉള്‍പ്പെടും. സ്കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, ആരോഗ്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ബൂത്തുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലെ ട്രാന്‍സിറ്റ് ബൂത്തുകള്‍, അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ എന്നിവിടങ്ങള്‍ വഴിയാണ് തുള്ളി മരുന്ന് വിതരണം നടത്തിയത്. പ്രത്യേകം പരിശീലനം നേടിയ ആരോഗ്യപ്രവര്‍ത്തകരും വളണ്ടിയര്‍മാരും തുള്ളി മരുന്ന് വിതരണത്തില്‍ ഏര്‍പെട്ടു.
വടകര നഗരസഭാതല തുള്ളിമരുന്ന് വിതരണ ഉദ്ഘാടനം താഴെ അങ്ങാടി കുടുംബരോഗ്യ കേന്ദ്രത്തില്‍ ചെയര്‍പേഴ്സണ്‍ കെ.പി.ബിന്ദു നിര്‍വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അബ്ദുല്‍ ബാരി, ജെപിഎച്ച്എന്‍ സൗമ്യ, സീന, കവിത, ആശ വര്‍ക്കര്‍ കമല, അംഗന് വാടി വര്‍ക്കര്‍ ഗീത എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്കി.
നരിപ്പറ്റ ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ അഞ്ചു വയസിനു താഴെയുള്ള കുട്ടികള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്കി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി വിതരണം ഉദ്ഘാടനം ചെയ്തു. 17 വാര്‍ഡുകളിലായി പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള 22 ബൂത്തുകളിലൂടെയാണ് വാക്സിന് നല്‍കിയത്.
കേരളത്തില്‍ 2000 ന് ശേഷവും ഇന്ത്യയില്‍ 2011 ന് ശേഷവും പോളിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 2014 മാര്‍ച്ചില്‍ ലോകാരോഗ്യ സംഘടന ഭാരതത്തെ പോളിയോ മുക്ത രാജ്യമായി പ്രഖ്യാപിച്ചെങ്കിലും അയല്‍രാജ്യങ്ങളില്‍ പോളിയോ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ രോഗസാധ്യത ഒഴിവാക്കാനായാണ് നമ്മുടെ കുട്ടികള്‍ക്ക് പോളിയോ തുള്ളി മരുന്ന് തുടര്‍ന്നും നല്‍കുന്നത്.