മണിയൂര്‍: കരുവഞ്ചേരിയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ബാബു മുതുവീട്ടിലിന്റെയും യൂത്ത് കോണ്‍ഗ്രസ് പാലയാട് മണ്ഡലം പ്രസിഡന്റ് വിഷ്ണു മുതുവീട്ടിലിന്റെയും വീടിന് നേരെ ബോംബേറ് നടന്നിട്ട് ഒരാഴ്ച പിന്നിട്ടിട്ടും നാട്ടില്‍ സൈ്വരവിഹാരം നടത്തുന്ന പ്രതികളെ പിടിക്കാന്‍ കഴിയാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസെന്ന് വീട് സന്ദര്‍ശിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കല്‍ അബ്ദുല്ല ആരോപിച്ചു. നാട്ടില്‍ അശാന്തി സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തുന്ന ബോധപൂര്‍വ ശ്രമങ്ങള്‍ക്ക് പോലീസിന്റെ മുഴുവന്‍ ഒത്താശയും ഉണ്ടെന്ന് സംശയിക്കുന്നതായും പാറക്കല്‍ അബ്ദുല്ല കുറ്റപ്പെടുത്തി.
വട്ടോളിയിലെ ആര്‍എംപി നേതാവിന്റെ വീടിന് നേരെ നടന്ന ബോംബേറിലും പ്രതികളെ അകത്താക്കാന്‍ പോലീസ് ഇനിയും തയ്യാറായിട്ടില്ല. വ്യാജ കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട കേസിലും യഥാര്‍ഥ പ്രതികളെ പിടികൂടുന്നതിന് പകരം അവരെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ഇത്തരത്തില്‍ നാടിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ തുനിഞ്ഞിറങ്ങിയ സാമൂഹികദ്രോഹികളുമായി കൈകോര്‍ത്ത് മുന്നോട്ട് പോകാനാണ് പോലീസ് നീക്കമെങ്കില്‍ രാഷ്ട്രീയമായും നിയമപരമായും അതിശക്തമായി നേരിടുമെന്ന് മാധ്യമങ്ങളോട് സംസാരിക്കവേ പാറക്കല്‍ അബ്ദുല്ല മുന്നറിയിപ്പ് നല്കി. യൂത്ത് ലീഗ് ജില്ല സെക്രട്ടറി എം.പി.ഷാജഹാന്, മുസ്ലിം ലീഗ് മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ.റസാഖ്, യുഡിഎഫ് നേതാക്കളായ എം.സി.നാരായണന്, സവാദ് കുറുന്തോടി, പ്രശാന്ത് കരുവഞ്ചേരി, സജീവന് നാറണത്ത്, മജീദ് ഹിജാസ്, അഷ്റഫ് വി എം, ജവാദ് പി എന്നിവര്‍ അനുഗമിച്ചു.