വളയം: വരുന്ന ലോക്സഭ ഇലക്ഷനുമായി ബന്ധപ്പെട്ടു വളയം പോലീസിന്റെ ആഭിമുഖ്യത്തില്‍ സര്‍വ കക്ഷി യോഗം നടന്നു. തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ തീരുമാനിച്ചു. പൊതുസ്ഥലങ്ങളില്‍ പ്രചാരണ ബോര്‍ഡുകള്‍, കൊടിതോരണങ്ങള്‍ എന്നിവ സ്ഥാപിക്കാന്‍ പാടില്ല. ക്രമസമാധാനം നിലനിര്‍ത്തുന്നതിനു പോലീസെടുക്കുന്ന എല്ലാ നടപടികള്‍ക്കും യോഗം പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്തു.
വളയം ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന യോഗത്തില്‍ വളയം സിഐ കെ.എസ്.അജേഷ്, സബ് ഇന്‍സ്പെക്ടര്‍ ഹരിദാസന് എം.കെ, സിവില്‍ പോലീസ് ഉദ്യോഗസ്ഥരായ അനീവന്‍, ബിജേഷ് വിവിധരാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.