വടകര: വടകരയില്‍ സര്‍വകക്ഷിയോഗം വിളിച്ച് പോലീസ്. ഇന്ന് (തിങ്കള്‍) രാവിലെ 11 മണിക്ക് റൂറല്‍ എസ്പി ഓഫീസിലാണ് യോഗം ചേരുന്നത്. ഉത്തരമേഖല ഡിഐജിയാണ് യോഗം വിളിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണവും തുടര്‍ന്നുള്ള സാഹചര്യവും കണക്കിലെടുത്താണ് യോഗം. സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ചില രാഷ്ട്രീയപാര്‍ട്ടികള്‍ ആവശ്യപ്പെട്ടിരുന്നു.