വടകര: വടകര കോസ്റ്റല്‍ പോലീസ് സ്റ്റേഷനില്‍ പോലീസുകാരും നാട്ടുകാരും ചേര്‍ന്ന് രക്തദാനം നടത്തി. കോടിയേരി മലബാര്‍ കാന്‍സര്‍ സെന്റര്‍ രക്ത ബാങ്ക്, ബ്ലഡ് ഡോണേര്‍സ് കേരള എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ക്യാമ്പില്‍ നിരവധി പേര് രക്തം ദാനം ചെയ്തു. വനിത പോലീസുകാരടക്കമുള്ളവര് രക്തം ദാനം ചെയ്തു ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ പങ്കാളികളായി.
സ്റ്റേഷന് ഹൗസ് ഓഫീസര്‍ സി.എസ്.ദീപു രക്തദാനം നല്കി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എസ്ഐ പി.വി.പ്രശാന്ത് അധ്യക്ഷത വഹിച്ചു. ബിഡികെ വടകര രക്ഷാധികാരി വത്സരാജ് മണലാട്ട്, കോസ്റ്റല്‍ എസ്ഐ അബ്ദുള്‍ സലാം, ബിഡികെ താലൂക്ക് പ്രസിഡന്റ് വി.എസ്.ഹസ്സന്, ഡോ. അഞ്ജു ആര് കുറുപ്പ്, എന്‍.വി.സുദീപ്, കടലോര ജാഗ്രത സമിതിയംഗം മുഹാദിര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. മലബാര്‍ കാന്‍സര്‍ സെന്റര്‍ എസ്ഡിപി ഡോണറും കോസ്റ്റല്‍ പോലീസ് സിപിഒയുമായ നവനീത് ഇരിങ്ങണ്ണൂര്‍
സ്വാഗതവും സിപിഒ മിഥുന് ബാബു നന്ദിയും പറഞ്ഞു.