നാദാപുരം: ഇരുട്ടിന്റെ അധിനിവേശത്തെ ചെറുക്കാന്‍ കലയുടെ തക്കാരങ്ങള്‍ മെച്ചപ്പെട്ട പ്രതിരോധമാണെന്ന് കവി വീരാന്‍ കുട്ടി അഭിപ്രായപ്പെട്ടു. ഉമ്മത്തൂര്‍ എസ്ഐഎഎസ് ആര്‍ട്സ് ഫെസ്റ്റ് ‘തിക്ക് ‘ കലയുടെ തക്കാരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രിന്‍സിപ്പല്‍ ഡോ: പുത്തൂര്‍ മുസ്തഫ അധ്യക്ഷത വഹിച്ചു. കോളജിന്റെ ദശവാര്‍ഷികം പ്രമാണിച്ച് പ്രഖ്യാപിച്ച 2500 രൂപയുടെ 10 സ്കോളര്‍ഷിപ്പുകള്‍ മാനേജര്‍ പ്രൊഫ: പി.മമ്മുവും പാസ് വേഡ് പദ്ധതിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ കമ്മിററി വൈസ് പ്രസിഡന്റ് അഹമ്മദ് പുന്നക്കലും വിതരണം ചെയ്തു. ചാരിറ്റി പ്രവര്‍ത്തനത്തിനായി ആരംഭിച്ച ‘കൈത്താങ്ങ് ‘ പദ്ധതിയുടെ ഉദ്ഘാടനം ആര്.പി ഹസന് നിര്‍വഹിച്ചു. ഹമീദ് അമ്പലത്തില്‍, ടി.എ സലാം, ടി.കെ ഫായിസ്, കെ.കെ മനോജ് കുമാര്‍, സാഗര്‍ കെ.കെ, ജസ്മിന ടീച്ചര്‍, രജിന ടീച്ചര്‍, ഫാത്തിമത്തുല്‍ ഷഹല എന്നിവര്‍ പ്രസംഗിച്ചു. ശരീഫ് കെ.കെ സ്വാഗതവും അമൃത നന്ദിയും പറഞ്ഞു.