പുറമേരി: പ്ലസ് വൺ കോഴ്സിന് ബാച്ച് വർദ്ധിപ്പിക്കുക, വിദ്യാർഥികളെ തെരുവിലിറക്കുന്ന സർക്കാർ നീക്കം അവസാനിപ്പിക്കുക ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ച് യു.ഡി.എഫ് പുറമേരി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധസംഗമം നടത്തി. മുസ്ലീം ലീഗ്
ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ടി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. കെ മുഹമ്മദ് സാലി അധ്യക്ഷതവഹിച്ചു. എം. കെ ഭാസ്കരൻ, പി ശ്രീലത, പി അജിത്ത്,കെ സജീർ, ടി കുഞ്ഞിക്കണ്ണൻ, എ.പി മുനീർ എന്നിവർ പ്രസംഗിച്ചു.