വട്ടോളി: പ്ലസ് വണ്‍ പ്രവേശന പ്രക്രിയ അവസാന ഘട്ടത്തിലെത്തിയതോടെ ധാരാളം വിദ്യാര്‍ഥികള്‍ക്ക് ഇനിയും എവിടെയും പ്രവേശനം ലഭിച്ചില്ല. ഈ പ്രാവശ്യം കുറ്റ്യാടി മേഖലയില്‍ തന്നെ എല്ലാ വിഷയത്തിലും എ പ്ലസ് കിട്ടിയവര്‍ നിരവധിയാണ്. പലര്‍ക്കും ഇഷ്ടവിഷയവും ഇഷ്ട സ്കൂളും കിട്ടിയില്ല.
സിറ്റ് കിട്ടാത്തവര്‍ എയ്ഡഡ് സ്കൂളില്‍ മാനേജ്മെന്റ് സീറ്റിനായി നെട്ടോട്ടത്തിലാണ്. ഉന്നതരുടെ ശുപാര്‍ശ കത്തും മറ്റുമായാണ് രക്ഷിതാക്കള്‍ എത്തുന്നത്.
മാനേജ്മെന്റ് സീറ്റും മിക്കയിടത്തും കിട്ടാനില്ല. പ്ലസ് വണ്‍ അധിക ബാച്ചിനും സീറ്റ് വര്‍ധിപ്പിക്കാനുമായി വിദ്യാര്‍ഥി സംഘടനകള്‍ സമരരംഗത്തുണ്ട്. തങ്ങളുടെ കുട്ടികള്‍ക്ക് എവിടെ പ്രവേശനം കിട്ടുമെന്നറിയാതെ ആശങ്കയിലാണ് രക്ഷിതാക്കള്‍.