കുറ്റ്യാടി: മെയ് 21 രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനം ദേശീയോദ്ഗ്രഥന ദിനമായി കോണ്‍ഗ്രസ് കുറ്റ്യാടി മണ്ഡലം കമ്മിറ്റി ആചരിച്ചു.രാവിലെ രാജീവ് ഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി. തുടര്‍ന്ന് നടന്ന ദേശീയോദ്ഗ്രഥന പ്രതിജ്ഞ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി കെ സുരേഷ് ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, പി പി ആലിക്കുട്ടി, മംഗലശ്ശേരി ബാലകൃഷ്ണന്, ടി സുരേഷ് ബാബു, രാഹുല്‍ ചാലില്‍, സി കെ രാമചന്ദ്രന്, ടി അശോകന്, കെ പി ഖാലിദ്, വാപ്പറ്റ അലി, കെ പി ഷാജു, എ കെ വിജീഷ് എന്നിവര്‍ സംസാരിച്ചു