കോഴിക്കോട്: പ്ലാസ്റ്റിക് വലിച്ചെറിയരുതെന്ന സന്ദേശവുമായ് കാസർകോട് നിന്നും തിരുവനന്തപുരം വരെ യാത്ര ചെയ്യുന്ന ഏകാംഗ പദയാത്രികൻ ആർ പദ്മജന്‍ കോഴിക്കോട് കളക്ടറേറ്റിൽ ജില്ലാ ശുചിത്വ മിഷന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ജില്ലാ കളക്ടർ
സ്നേഹിൽ കുമാർ സിംഗ് പൊന്നാടയണിയച്ചു. കെ പി രാധാകൃഷ്ണൻ, സി കെ സരിത്ത് തുടങ്ങിയവർ പങ്കെടുത്തു. യാത്ര ജൂൺ അഞ്ചിന് തിരുവനന്തപുരത്ത് അവസാനിക്കും.