കുറ്റ്യാടി: സമഗ്ര ശിക്ഷാ കുന്നുമ്മൽ ബ്ലോക്ക് റിസോഴ്സ് സെൻ്റർ
പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്ക് വേണ്ടിയുള്ള ഹോർട്ടികൾച്ചർ തെറാപ്പിയുടെ തുടർപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിന് ആരംഭിച്ച ‘വിത്തും കൈക്കോട്ടും’ പദ്ധതിയിലൂടെ നൂറു കുട്ടികളുടെ വീട്ടിൽ വേനൽക്കാല പച്ചക്കറി കൃഷിക്ക് ആവശ്യമായ നടീൽ വസ്തുക്കൾ വിതരണം ചെയ്തു. നാദാപുരം ലയൺസ് ക്ലബിൻ്റെ സഹായത്താൽ ആണ്
പദ്ധതി നടപ്പിലാക്കുന്നത്. നടീൽ വസ്തുക്കളുടെ വിതരണം ലയൺസ് ക്ലബിൻ്റെ അഡീഷണൽ ഡിസ്ട്രിക്റ്റ് കേബിനറ്റ് സെക്രട്ടറി ദാമോദരൻ ശ്രേയാ ദിനേശിന് നൽകി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബി പി സി പവിത്രൻ പദ്ധതി വിശദീകരണം നടത്തി. ലയൺസ് ക്ലബ് നാദാപുരം പ്രസിഡൻ്റ് നിശാന്ത്, ബിജു കെ പി, സനൂപ്, സീതി, അഞ്ജിമ എന്നിവർ സംസാരിച്ചു.