വടകര: മഹാത്മാ ദേശസേവ എഡ്യുക്കേഷണൽ & ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ നാട്ടുമാവുകളുടെ സംരക്ഷണത്തിന് ആയി സമുദ്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിൽ ഒരുക്കുന്ന നഴ്സറിയുടെ വിത്ത് നടൽ പരിസ്ഥിതി ദിനത്തിൽ പാരമ്പര്യ വൈദ്യൻ കെ.തങ്കച്ചൻ
വൈദ്യർ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് ചെയർമാൻ ടി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ചു. ഭാരാവാഹികളായ പി.പി.പ്രസീത്കുമാർ, എൻ.കെ.അജിത്കുമാർ, പി.കെ.പ്രകാശൻ, സമുദ്രയുടെ ഡയറക്ടർ ഡോ.പി.കെ.സുബ്രഹ്മണ്യൻ, അഡ്വ.ലതികാശ്രീനിവാസ്, ലക്ഷ്മി ഒ. എ എന്നിവർ സംസാരിച്ചു.