പയ്യോളി: മസ്ജിദുകള്‍ പുതുമോടിയോടെ നിര്‍മിക്കുമ്പോള്‍ തന്നെ പ്രാര്‍ഥന കൊണ്ട് സമ്പന്നമാക്കാന്‍ വിശ്വാസികള്‍ ജാഗ്രത കാണിക്കണമെന്ന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് ജമലുല്ലൈലി തങ്ങള്‍ പറഞ്ഞു. പള്ളികളെ സംരക്ഷിച്ചു നിര്‍ത്തേണ്ടതും പരിപാലിക്കേണ്ടതും വിശ്വാസികളുടെ കടമയാണെന്ന് തങ്ങള്‍ പറഞ്ഞു.
ഇരിങ്ങല്‍ കോട്ടക്കലില്‍ പുനരുദ്ധാരണം പൂര്‍ത്തിയാക്കിയ 500 വര്‍ഷം പഴക്കമുള്ള കുനുപ്പുറം പള്ളി അസര്‍ നിസ്കാരത്തിനു നേതൃത്വം നല്‍കികൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പള്ളി പുനഃരുദ്ധാരണ കമ്മിറ്റി ചെയര്മാന് സി.പി.സദക്കത്തുള്ള അധ്യക്ഷത വഹിച്ചു പി. കെ. മുഹമ്മദ് റിയാസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
മികവുറ്റ രീതിയില്‍ നിര്‍മാണ പ്രവര്‍ത്തനത്തിന്ന് നേതൃത്വം നല്കിയ മുനവ്വര്‍ ഈസ അഹമ്മദ്, അംജദ് അലി, വി. ടി റഹീം തുടങ്ങിയവരെ ആദരിച്ചു.
വൈകിട്ട് നടന്ന അഹ്ലന് റമളാന്‍ പരിപാടി പയ്യോളി നഗര സഭ ചെയര്മാന് വി.കെ.അബ്ദുറഹ്മാന് ഉദ്ഘടനം ചെയ്തു. സിറാജുദീന്‍ അല്‍ ഖാസിമി മുഖ്യ പ്രഭാഷണം നടത്തി. സി.കെ.വി.യൂസഫ്, പി.അഷറഫ്, പി.കുഞ്ഞാമു, അഹമ്മദ് സഗീര്‍ മൗലവി, ഷൗഖത്തലി ബാഖവി, പി.പി.മമ്മു, പി.പി.അബ്ദുറഹ്മാന്, അഡ്വ.പി.സി.ജവാദ്, വി.എന്‍.അബ്ദുള്ള, സി.ടി.അബ്ദുറഹ്മാന്, എ.അഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു
കെ.മുഹമ്മദലി പ്രാര്‍ഥന നടത്തി. അഷറഫ് മുനമ്പത്ത് സ്വാഗതവും ബി.എം.ശംസുദീന്‍ നന്ദിയും പറഞ്ഞു.