വടകര: പാലക്കാട് നിന്ന് വടകരയിലെത്തിയ ഷാഫിക്ക് ജനസാഗരം നല്കിയ സ്വീകരണം വടകരക്കാര്‍ ഷാഫിയെ ഏറ്റെടുത്തു എന്നതിന്റെ തെളിവാന്നെന്ന് പി.കെ.കുഞ്ഞാലികുട്ടി. വടകര കോട്ടപ്പറമ്പില്‍ ഷാഫി പറമ്പിലിന്റെ തെരെത്തെടുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മെട്രോ മാനെ പിടിച്ചുകെട്ടി ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്തത് ഷാഫിയുടെ മിടുക്കാണെന്നും വടകരയില്‍ ഷാഫിയുടെ വിജയം ഉറപ്പാണെന്നും അദ്ദേഹം തുടര്‍ന്നു. കഴിഞ്ഞ തവണ കെ. മുരളിധരന്റെ പ്രചരണ ഉദ്ഘാടനത്തില്‍ പറഞ്ഞ അതേ വാക്ക് ഞാന്‍ ഈ വേദിയിലും ആവര്‍ത്തിക്കുന്നു. വടകരയില്‍ യുഡിഎഫ് ചരിത്ര ഭൂരിപക്ഷത്തില്‍ വിജയിക്കും. രാജ്യത്ത് മതേതരത്വം സംരക്ഷിക്കാന്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയുകയുള്ളൂവെന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ജനങ്ങളോടൊപ്പം പ്രവര്‍ത്തിക്കുന്ന ഷാഫിയുടെ ശബ്ദം പാര്‍ലമെന്റില്‍ മുഴങ്ങേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും കുഞ്ഞാലികുട്ടി പറഞ്ഞു.
കെ.ബാലനാരായണന്‍ അധ്യക്ഷത വഹിച്ചു. അഡ്വ കെ ജയന്ത്, സി കെ സുബൈര്‍, അഡ്വ എം കെ രാഘവന് എംപി, എംഎല്‍എമാരായ കെ കെ രമ, ടി സിദ്ധിക്ക്, മുന്നണി നേതാക്കളായ എന്‍ വേണു, വി ടി ബല്‍റാം, അഡ്വ കെ പ്രവീണ്‍ കുമാര്‍, രാഹുല്‍മാങ്കൂട്ടത്തില്‍, അഡ്വ പി എം നിയാസ്, അഹമ്മദ് പുന്നക്കല്‍, വി എ നാരായണന്, കെ പി രാധകൃഷ്ണന്, കെ എം അഭിജിത്, പി കെ ഫിറോസ്, അഡ്വ ഐ മുസ, എന്‍ സുബ്രമണ്യന്‍, പ്രദീപ് ചോമ്പാല പി എം ജോര്‍ജ്, യൂസഫ് പള്ളിയത്ത്, അഡ്വ ഇ നാരായണന് നായര്‍, സുനില്‍ മടപ്പള്ളി, ബാബു ഒഞ്ചിയം, വി.പി.ദുല്‍കിഫില്‍, കാവില്‍ രാധകൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. ഭാരവാഹികള്‍: പാറക്കല്‍ അബ്ദുള്ള (ചെയര്‍), എന്‍ വേണു, കെ ബാലനാരായണന്‍, (ജന കണ്‍വീനര്‍മാര്‍), അഡ്വ ഐ മൂസ (ട്രഷ)