വടകര: വടകരയിലെയും മേപ്പയില്‍ പ്രദേശത്തെയും സാമൂഹിക രാഷ്ട്രീയ രംഗങ്ങളിലെ നിറസാന്നിധ്യവും ദീര്‍ഘകാലം വടകര സൗത്ത് ജൂനിയര്‍ ബേസിക് സ്കൂള്‍ അധ്യാപകനുമായിരുന്ന പി.കെ.ഭാസ്കരന്റെ പേരില്‍ പ്രഭാത് ബുക്ക് ഹൗസ് ഏര്‍പെടുത്തിയ പുരസ്കാരം മേപ്പയില്‍ എസ്ബി സ്കൂളിന് സമ്മാനിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ പതിനായിരം രൂപയുടെ പുസ്തകം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.പി. ഗവാസ് കൈമാറി. സ്കൂള്‍ അധ്യാപകന് രാഷ്ട്രീയവും സാംസ്കാരികവുമായ പ്രവര്‍ത്തനങ്ങളുടെ ഭാഗം കൂടിയാണെന്ന് സ്വജീവിതം കൊണ്ട് തെളിയിച്ച ആളാണ് പി.കെ.ഭാസ്കരനെന്നും തന്റെ സ്വതഃസിദ്ധമായ അധ്യാപനത്തിലൂടെ വിദ്യാര്‍ഥികളിലെ നൈസര്‍ഗികമായ പ്രതിഭയെ തിരിച്ചറിഞ്ഞുള്ള പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തില്‍ നടപ്പിലാക്കി. പുതിയാപ്പ്
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/clearvision.jpg?resize=600%2C600&ssl=1)
പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നും , ഫാല്‍ക്കെ ഫിലിം സൊസൈറ്റി എന്നിവയുടെ ആരംഭകാല പ്രവര്‍ത്തനങ്ങളിലെ സജീവസാന്നിധ്യമായിരുന്നു. 2011 ഓഗസ്ത് 15 ന് വിടപറഞ്ഞ പി.കെ.ഭാസ്കരന്റെ ഓര്‍മകള്‍ പുസ്തകങ്ങളിലൂടെ വരുംതലമുറയിലേക്ക് സന്നിവേശിക്കുന്നതിനു വേണ്ടിയാണ് ഇത്തരമൊരു പുരസ്കാരം ഏര്‍പെടുത്തിയതെന്നും ഭാരവാഹികൾ പറഞ്ഞു.
പുരസ്കാരദാന ചടങ്ങില്‍ മുനിസിപ്പല്‍ വൈസ് ചെയര്‍മ്മാന്‍ പി.സജീവ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഒ.കെ.ബിനീഷ്, ഇ.ടി.കെ.രാഘവന്, പി.കെ.സബിത്ത് എന്നിവര്‍ സംസാരിച്ചു. ടി.വി.സജേഷ് സ്വാഗതവും പി.കെ.സുനില്‍കുമാര്‍ നന്ദിയും പറഞ്ഞു.