തോടന്നൂര്‍: അഴിമതിയില്‍ മുങ്ങിക്കുളിച്ച കുറ്റബോധം കൊണ്ടാണ് നിരന്തരമായി രാഹുല്‍ ഗാന്ധിക്കെതിരെ പിണറായി വിജയന് പ്രസ്താവന ഇറക്കുന്നതെന്ന് മുന്‍ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. മോദിയെ പ്രീണിപ്പിച്ച് കേന്ദ്ര ഏജന്‍സിയുടെ അന്വേഷണത്തില്‍ നിന്നു രക്ഷപ്പെടാനാണ് ഇത്തരം രാഹുല്‍ വിരുദ്ധ സമീപനത്തിലൂടെ വിജയന് ലക്ഷ്യമിടുന്നതെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. തോടന്നൂരില്‍ ഐക്യ ജനാധിപത്യമുന്നണി നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷ സ്നേഹം നടിക്കുകയല്ലാതെ ഒരു കാലത്തും ആത്മാര്‍ത്ഥമായി അനുകൂല നിലപാട് സ്വീകരിക്കാത്ത പാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം എന്നും മുല്ലപ്പള്ളി പറഞ്ഞു.
പി കെ മൊയ്തു അധ്യക്ഷത വഹിച്ചു, പി കെ യൂസഫ്, അഷ്കര്‍ ഫാറൂഖ്, മൂഴിക്കല്‍ ചന്ദ്രന്, സി വി ഹമീദ്, വി കെ ഇസ്ഹാഖ്, പാലോറ മൊയ്തു , കെ കെ അബ്ദുറഹിമാന് ഹാജി, സി ആര് സജിത്ത്, എന്നിവര്‍ സംസാരിച്ചു