വടകര: പിണറായി വായ് തുറക്കുന്നത് ഇന്ത്യാ മുന്നണി നേതാവ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കാന്‍ മാത്രമാണെന്ന് കെപിസിസി മുന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. മോദിയുടെ പേര് പോലും ഇഡിയുടെ പേടി മൂലം ഉച്ചരിക്കാന്‍ പിണറായി വിജയന് ധൈര്യമില്ലെന്ന് മുല്ലപ്പള്ളി പരിഹസിച്ചു.
ചോറോട് യുഡിഎഫ് കുടുംബ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.പി.റിയാസ് അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് അഖിലേന്ത്യ സെക്രട്ടറി സി കെ സുബൈര്‍ മുഖ്യപ്രഭാഷണം നടത്തി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സതീശന് കുരിയാടി, ടി.കെ.സിബി, പിടി കെ നജുമല്‍, വി പി ഇസ്മയില്‍, ശശി വള്ളിക്കാട് തുടങ്ങിയവര്‍ സംസാരിച്ചു.