മാഹി: തലശ്ശേരി-അഴിയൂര്‍ ബൈപ്പാസ് ഉദ്ഘാടനത്തിന് സജ്ജമാകുമ്പോള്‍ സര്‍വീസ് റോഡുകളുടെ നിര്‍മാണം പൂര്‍ത്തിയാവാത്ത അവസ്ഥ. ഇത് നാട്ടുകാര്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. മാഹി ഉള്‍പെടെ പല സ്ഥലത്തും സര്‍വീസ് റോഡുകളുടെ നിര്‍മാണം എങ്ങുമെത്തിയിട്ടില്ല. സമീപ പ്രദേശത്തുകാരെയാണ് ഇത് പ്രധാനമായും ബാധിക്കുക.
ബൈപ്പാസിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് തന്നെ പളളൂരിലെ സര്‍വീസ് റോഡുകളുടെ പണിയും പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് മയ്യഴിയിലെ ജീവകാരുണ്യ പ്രവര്‍ത്തകനായ റിയാസ് പി.പി മദ്രാസ് ഹൈക്കോടതിയില്‍ പൊതു താല്പര്യ ഹര്‍ജി ഫയല്‍ചെയ്തു.