വടകര: ജനാധിപത്യത്തിന്റെ മരണമൊഴിയാണ് വ്യക്തിപൂജ എന്ന് പ്രൊഫ. എം.എന്‍ കാരശ്ശേരി പറഞ്ഞു. വടകരയില്‍ പ്രമുഖ സോഷ്യലിസ്റ്റും എംഎല്‍എയുമായിരുന്ന എം.കൃഷ്ണന്റെ മുപ്പത്തിനാലാം ചരമ വാര്‍ഷിക ദിനത്തില്‍ ‘തെരഞ്ഞെടുപ്പ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍’ എന്ന വിഷയത്തില്‍ പ്രഭാഷണവും പരിപാടി ഉദ്ഘാടനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദിരാഗാന്ധി നടപ്പാക്കിയ പൗരാവകാശ ധ്വംസനമാണ് ആര്‍എസ്എസിനെ സജീവമാക്കിയത്. ഈ തെരഞ്ഞെടുപ്പില്‍ അടിസ്ഥാന രാഷ്ട്രീയം ചര്‍ച്ച ചെയ്തിട്ടില്ല. മതവും ജാതിയുമായിരുന്നു ചര്‍ച്ചകള്‍. ജനങ്ങളാണ് പരമാധികാരിയെന്ന് ഈ തെരഞ്ഞെടുപ്പ്
തെളിയിച്ചു-കാരശ്ശേരി പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് അഡ്വ. സി. വിനോദന്‍ അധ്യക്ഷത വഹിച്ചു. ആര്‍ജെഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത് ചന്ദ്രന് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് എം.കെ. ഭാസ്കരന്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇ.പി.ദാമോദരന്‍, ഏ ടി ശ്രീധരന്, എടയത്ത് ശ്രീധരന്, വിമല കളത്തില്‍, കിരണ്‍ജിത്ത്, സി.കുമാരന്, മഹേഷ് ബാബു എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെക്രട്ടറി പ്രസാദ് വിലങ്ങില്‍ സ്വാഗതവും രഞ്ഞ്ജിത്ത് കാരാട്ട് നന്ദിയും പറഞ്ഞു.