നാദാപുരം: സ്വകാര്യ കെട്ടിട നിര്‍മാണ മേഖലയില്‍ കരാറുകാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തിയ കേരള സര്‍ക്കാരിന് അഭിവാദ്യമര്‍പിച്ച് പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് നാദാപുരം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍
കല്ലാച്ചിയില്‍ പ്രകടനം നടത്തി പിബിസിഎ ജില്ലാ വൈസ് പ്രസിഡന്റ് പറമ്പത്ത് അശോകന്, ജില്ലാ കമ്മിറ്റി അംഗങ്ങളായ അഞ്ചരക്കണ്ടി രാജന്, കെ.എം.ഷാജി എന്നിവര്‍ നേതൃത്വം നല്കി.