പേരാമ്പ്ര: ആര്‍ത്തിരമ്പിയെത്തിയ ഇടതുമുന്നണി പ്രവര്‍ത്തകരുടെ ആവേശക്കടലില്‍ പേരാമ്പ്ര ചുവപ്പില്‍ മുങ്ങി. എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.കെ.ശൈലജയുടെ റോഡ് ഷോയില്‍ പേരാമ്പ്ര സ്തംഭിച്ചു. അണമുറിയാത്ത ചുവപ്പിന് കുത്തൊഴുക്കിനാണ് പേരാമ്പ്ര സാക്ഷ്യം വഹിച്ചത്. വന്‍ജനാവലിയായി ആളുകള്‍ ഒഴുകിയെത്തിയത് പേരാമ്പ്രയില്‍ ഇടതുമുന്നണിയുടെ കരുത്ത് വിളിച്ചോതുന്നതായി.
വൈകുന്നേരം ഗസ്റ്റ്്ഹൗസ് പരിസരത്ത് നിന്നാണ് ആയിരങ്ങളുടെ ഒഴുക്ക് തുടങ്ങിയത്. പിന്നീടത് നിലക്കാത്ത പ്രവാഹമാവുകയായിരുന്നു. ടീച്ചറമ്മയെ വരവേറ്റ് കൊണ്ട് വിവിധ ബാനറുകളുമായാണ് പ്രവര്‍ത്തകര്‍ നീങ്ങിയത്. രക്തപതാകയും തോരണങ്ങളുമായി പേരാമ്പ്രയുടെ വീഥിയാകെ ചുവപ്പില്‍ മുങ്ങി. ബസ് സ്റ്റാന്റ് പരിസരത്തായിരുന്നു സമാപനം. തുടര്‍ന്ന് കെ.കെ.ശൈലജ സംസാരിച്ചു. രാജ്യത്ത് ഇടതുപക്ഷം ജയിക്കേണ്ട അനിവാര്യത ടീച്ചര്‍ എടുത്തുപറഞ്ഞു. മതേതരത്വത്തിന്റെ കാവല്ഭടന്മാരായി എന്നും ഇടതുപക്ഷം ഉണ്ടാവുമെന്ന് അവര്‍ പറഞ്ഞു.
മുന്‍ എംഎല്‍എ കെ.കുഞ്ഞമ്മദ്, എസ്.കെ.സജീഷ്, കെ.ലോഹ്യ, കെ.സുനില്‍ എന്നിവര്‍ നേതൃത്വം നല്കി.