വടകര: ചോറോട് ഗ്രാമ പഞ്ചായത്തില്‍ മഴക്കെടുതിയുണ്ടായ പ്രദേശങ്ങളില്‍ ജനപ്രതിനിധികള്‍ സന്ദര്‍ശനം നടത്തി. കടലാക്രമണം നേരിട്ട കുരിയാടിയിലും വെള്ളപ്പൊക്കമുണ്ടായ 19-ാം വാര്‍ഡിലെ അമ്യതാനന്ദമയി മഠം ഭാഗത്തെ വീടുകളിലും പഞ്ചായത്ത് പ്രതിനിധികളെത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ചന്ദ്രശേഖരന്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് കെ.മധുസൂദനന്, അംഗങ്ങളായ സി.പി.പ്രിയങ്ക, പ്രസാദ് വിലങ്ങില്‍ എന്നിവര്‍ സന്ദര്‍ശിച്ചു.