വടകര: കുന്നുമ്മക്കരയില്‍ ലഹരിയുടെ അമത ഉപയോഗം കാരണം രണ്ട് യുവാക്കള്‍ മരണമടഞ്ഞ സാഹചര്യത്തില്‍ കുന്നുമ്മക്കരയില്‍ ജനകീയ പോരാട്ടത്തിനു നാട് കൈകോര്‍ക്കുന്നു. പ്രദേശത്തെ വാര്‍ഡുകളിലെ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍, യുവജന സംഘടനകള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, ക്ലബുകള്‍, പോലീസ്, എക്സൈസ് എന്നിവരുടെ യോഗം ജനികീയ സമിതിക്കു രൂപം നല്കി. പഞ്ചായത്ത് പ്രസിഡന്‍് ടി.പി.മനികയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിപുലമായ കണ്വന്ഷന് വിളിച്ചു ചേര്‍ക്കാനും യുവജന സംഘടനകള്‍, കുടുംബശ്രീ എന്നിവരെ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ രൂപീകരിക്കാനും പോലീസ്, എക്സൈസ് ടീമിനോടൊപ്പം ആര്‍ആര്‍ടി ടീം കൂടെ രൂപീകരിച്ച് പ്രതിരോധം തീര്‍ക്കാനും തീരുമാനിച്ചു.
യോഗത്തില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് വി.കെ.സന്തോഷ് കുമാര്‍, പറമ്പത്ത് പ്രഭാകരന് വാര്‍ഡ് മെമ്പര്‍മാര്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കന്മാര് എടച്ചേരി സിഐ സുധീര്‍ കുമാര്‍, എക്സൈസ് സിഐ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ജി.രതീഷ് കണ്‍വീനും ടി.കെ.രാമകൃഷ്ണന് ചെയര്‍മാനുമായി 30 അംഗ കമ്മറ്റി രൂപവത്കരിച്ചു.