വടകര: മോദി ഭരണകൂടത്തിന്റെ അനീതിയും, അക്രമങ്ങളും, കൊടും ക്രൂരതയും, ഇന്ത്യക്കാരന്റെ തലയ്ക്കു മീതെ തീ മഴയായി പെയ്തിറങ്ങി കൊണ്ടിരിക്കുകയാണെന്നും, അത്തരം ഒരു ദശാസന്ധിയിൽ രാജ്യത്തെ ജനങ്ങൾ കേവലം കാഴ്ചക്കാരായി നോക്കി നിൽക്കുകയില്ലെന്നും, അവർ ജനാധിപത്യത്തിന്റെ കാവൽക്കാരായി നിലകൊള്ളുക തന്നെ ചെയ്യുമെന്നും കെ പി സി സി സെക്രട്ടറി അഡ്വ ഐ മൂസ പറഞ്ഞു. യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലി ന്റെ തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയുടെ ഭാഗമായി വടകരയിൽ ചേർന്ന ഐ എൻ ടി യു സി നേതൃയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളി വിരുദ്ധ നിയമനിർമ്മാണം നടത്തിയും, നിലവിലു ണ്ടായിരുന്ന ദശലക്ഷക്കണക്കിന് തൊഴിൽ നഷ്ടപ്പെടുത്തിയും,ഇന്ത്യയിലെ തൊഴിലാളി വർഗ്ഗത്തെ നിരന്തരം ദ്രോഹിച്ചു കൊണ്ടിരിക്കുന്ന ഭരണകൂടമാണ് നരേന്ദ്രമോഡിയുടെ നേതൃത്വത്തിൽ രാജ്യത്ത് അധികാരത്തിലിരിക്കുന്നതെന്നും ഐ മൂസ പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി മനോജ് എടാണി അധ്യക്ഷത വഹിച്ചു.
പാറക്കൽ അബ്ദുല്ല, കെ ബാല നാരായണൻ, ജനാർദ്ദനൻ തലശേരി, മടപ്പള്ളി മോഹനൻ, മുനീർ എരവത്, വി വി ദിനേശ്, രഞ്ജിത്ത് കണ്ണൊത്, നന്ദനൻ കൈതേരി, സുമലത, കെ ടി കെ അശോകൻ, വി പി സുരേഷ്, ഫസലു, എൻ കെ രാജീവ്, ടി കെ നാരായണൻ എന്നിവർ സംസാരിച്ചു.