വടകര: ഭിന്നിപ്പിന്റെ പ്രചാരകരെ വടകരയിലെ ജനം തിരിച്ചറിയുമെന്ന് എന്‍.ഷംസുദ്ദീന് എംഎല്‍എ. വടകര നിയോജകമണ്ഡലം യുഡിഎഫ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് മതത്തിന്റെ പേരില്‍ മതിലുകള്‍ തീര്‍ത്ത് വിദ്വേഷം പടര്‍ത്തുകയാണ് നരേന്ദ്രമോദിയും കൂട്ടരും. അവരുടെ വിഭാഗീയ പ്രചാരണത്തിന് കൂട്ടുനില്‍ക്കുകയാണ് കേരളത്തിലെ പിണറായി വിജയനും സിപിഎമ്മും. ഭിന്നിപ്പിന്റെ പ്രചാരകനായി മോദി മാറിയിരിക്കുന്നു. വര്‍ഗീയ വിഘടന വാദികളെ പരാജയപ്പെടുത്തി ഇന്ത്യ മുന്നണി അധികാരത്തില്‍ വരുന്നതിന് സിപിഎമ്മിന് യാതൊരു റോളും ഇല്ല. ബിജെപിയെ പ്രതിരോധിക്കുന്ന മതേതര മുന്നണിയാണ് ഇന്ത്യ മുന്നണി. സാധാരണ ജനങ്ങള്‍ക്ക് പെന്‍ഷനും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും കിട്ടുന്നില്ലെങ്കിലും മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ക്കും കൃത്യമായി മാസപ്പടി ലഭിക്കുന്നുണ്ട്. പൗരത്വ ഭേദഗതി ബില്ലിന് പിന്നിലുള്ള ബിജെപിയുടെ അജണ്ടകള്‍ കൃത്യമായി രാജ്യത്തെ മതേതര മനസ്സുകള്‍ തിരിച്ചറിയുന്നു. വര്‍ഗീയ വിഘടനവാദികളെ ജനം വരുന്ന തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഓര്‍ക്കാട്ടേരി ടൗണില്‍ നിന്നും സ്ഥാനാര്‍ഥി ഷാഫി പറമ്പിലിനെ സ്വീകരിച്ച് വാദ്യമേളങ്ങളുടെ അകമ്പടിയോടെ കച്ചേരി മൈതാനിയിലേക്ക് ആനയിച്ചു.. പാലക്കാട് നിയോജകമണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് ഉണ്ടാകില്ലെന്ന ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ പരാമര്‍ശം സിപിഎം-ബിജെപി ബാന്ധവം തുറന്നുകാട്ടുന്നതാണെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. സുരേന്ദ്രനും ഒപ്പമുള്ളവരും സിപിഎമ്മും എത്ര ശ്രമിച്ചാലും വടകര വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ വിധിയെഴുതുമെന്നു ഷാഫി പറഞ്ഞു.
യുഡിഎഫ് മണ്ഡലം ചെയര്മാന് കോട്ടയില്‍ രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. കെ.കെ. രമ എംഎല്‍എ, പാറക്കല്‍ അബ്ദുളള, എന്‍.വേണു, ഒ.കെ. കുഞ്ഞബ്ദുള്ള, പ്രദീപ് ചോമ്പാല, എംസി വടകര എന്‍.പി.അബ്ദുല്ല ഹാജി, അഹമ്മദ് പുന്നക്കല്‍, സുനില്‍ മടപ്പള്ളി, പറമ്പത്ത് പ്രഭാകരന്, സതീശന് കുരിയാടി, ബാബു ഒഞ്ചിയം, അഡ്വ.നാരായണന് നായര്‍, പി.കെ.ഹബീബ്, പി.പി.ജാഫര്‍, വി.പി ദുല്ഖിഫി, എന്നിവര്‍ പ്രസംഗിച്ചു.