നാദാപുരം: വര്‍ഗീയ വിഭജനമുണ്ടാക്കുന്ന തരത്തിലുള്ള രാഷ്ട്രീയ-ഭരണ നീക്കങ്ങള്‍ക്കെതിരെ മതേതര ശക്തികളുടെ പോരാട്ടം ശക്തിപ്പെടണമെന്ന് ഐഎസ്എം സംഘടിപ്പിച്ച യൂത്ത് ഗാദറിങ്ങ് (യുവജന സംഗമം) ആവശ്യപ്പെട്ടു. ‘ശ്രേഷ്ട സമൂഹം, ഉത്കൃഷ്ടമൂല്യങ്ങള്‍’ എന്ന പ്രമേയത്തില്‍ നടക്കുന്ന ക്യാമ്പയിനിന്റെ ഭാഗമായി നാദാപുരം ഡി പാരീസ് ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം സംസ്ഥാന പ്രസിഡന്റ് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. പി.വി.യാസര്‍ അധ്യക്ഷത വഹിച്ചു. കെഎന്‍എം ജില്ലാ ട്രഷറര്‍ സി.കെ.പോക്കര് മുഖ്യ പ്രഭാഷണം നടത്തി.
കോഴിക്കോട് എന്‍ഐടിയില്‍ നിയമനം ലഭിച്ച സി.കെ.ഫായിസിനെ സംഗമം അനുമോദിച്ചു. എന്‍.അബ്ദുല്ല, നൗഫല്‍ ബിനോയി, സഹദ് കണ്ടിയില്‍ എന്നിവര്‍ പ്രസംഗിച്ചു. ശബീര്‍ ടി.വാണിമേല്‍ സ്വാഗതവും കെ.പി.റഷീദ് നന്ദിയും പറഞ്ഞു.