വടകര: ഈ തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതിരിക്കാന്‍ ഷാഫി പറമ്പിലിനെതിരെ വ്യാജആരോപണങ്ങള്‍ അഴിച്ച് വിടുകയാണെന്ന് എഐസിസി സെക്രട്ടറി പി സി വിഷ്ണുനാഥ് എംഎല്‍എ പറഞ്ഞു. ഇതിനെതിരെ ജനം പ്രതികരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അഴിയൂര്‍ ചിറയില്‍ പീടികയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിനിടയില്‍ ആര്‍എംപിഐ പ്രവര്‍ത്തകരെ മര്‍ദിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ്-ആര്‍എംപിഐ ജനകീയ മുന്നണി നടത്തിയ പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യവും മതേതരത്വവും സംരക്ഷിച്ച് ഇന്ത്യയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിതെന്ന് പി സി വിഷ്ണുനാഥ് പറഞ്ഞു. മത ഫാസിസ്റ്റുകളില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനുള്ള അവസാന പോരാട്ടമാണിത്. അംബേദ്കറുടെ ഭരണഘടന പോലും മാറ്റാന്‍ ബിജെപി നീക്കം തുടങ്ങിയ സാഹചര്യത്തില്‍ സ്വന്തം ചിഹ്നം സംരക്ഷിക്കാനുള്ള സിപിഎം ശ്രമം അപഹാസ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ചെയര്മാന് കെ അന്‍വര്‍ ഹാജി അധ്യക്ഷത വഹിച്ചു. കെ.കെ.രമ എംഎല്‍എ, അന്‍സാര്‍ തില്ലങ്കേരി, കോട്ടയില്‍ രാധകൃഷ്ണന്, ടി സി രാമചന്ദ്രന്, എന്‍ പി അബ്ദുള്ള ഹാജി, പി.ബാബുരാജ്, പ്രദീപ് ചോമ്പാല, വി പി പ്രകാശന്, പ്രഭാകരന് പറമ്പത്ത്, കുളങ്ങര ചന്ദ്രന്, വി കെ അനില്‍ കുമാര്‍, ഒ.കെ. കുഞ്ഞബ്ദുള്ള, യുഎ റഹീം, പി കെ കോയ, ഫിറോസ് കാളാണ്ടി, സോമന് കൊളരാട് എന്നിവര്‍ സംസാരിച്ചു.