കോഴിക്കോട്: കൊയിലാണ്ടിയിലെ മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പവിത്രന് മേലൂര്‍ (61) അന്തരിച്ചു. കൊയിലാണ്ടിയിലെ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ഇന്ന് പുലര്‍ച്ചെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മാധ്യമം പത്രത്തിന്റെ കൊയിലാണ്ടി റിപ്പോര്‍ട്ടര്‍ ആണ്. ഭാര്യ: ദീപ (ഇലാഹിയ ഇംഗ്ലീഷ് മീഡിയം സ്കൂള്‍ കൊയിലാണ്ടി) മകന്: ഗൗതം. സഹോദരങ്ങള്‍: ചന്ദ്രന് (സീറോ ലൈറ്റ്), ശര്‍മിള, സുധാമണി, പരേതരായ ശ്രീധരന്, ( സി റോലൈറ്റ്) വിജയകുമാരി. സംസ്കാരം ഇന്ന് 12 മണിക്ക് ചെങ്ങോട്ട്കാവ് മേല്‍പാലത്തിന് താഴെയുള്ള ശര്‍മ്മിള നിവാസ് വീട്ടുവളപ്പില്‍.