വാണിമേൽ: എം എൽ എ ആസ്തി വികസന ഫണ്ടിൽ നിന്നും 50 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച വാണിമേൽ പരപ്പുപാറ പി എച്ച് സി പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ഇ കെ വിജയൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി സുരയ്യ അധ്യക്ഷത വഹിച്ചു.
തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി വനജ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി
ചെയർമാൻ പി സുരേന്ദ്രൻ , സി വി എം. നജ്മ , പഞ്ചായത്ത് വൈസ് പ്രസിഡന്റ് സൽമരാജു , കെ.കെ. ഇന്ദിര, ഫാത്തിമ കണ്ടിയിൽ, എ. ചന്ദ്രബാബു, കെ.ശിവറാം അഡീഷണൽ ഡി എം ഒ എ പി ദിനേശ് കുമാർ , മെഡിക്കൽ ഓഫീസർ സഫർ ഇഖ്ബാൽ, എം കെ. ബാലൻ, എൻ കെ. മൂസ , അഷറഫ് കൊറ്റാല, ജലീൽ ചാല കണ്ടി, എം.കെ.മജീദ്, എൻ.കെ. മുത്തലീബ് സംസാരിച്ചു. ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഒ പി സൗകര്യം വൈകുന്നേരം വരെ
നടക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ കെട്ടിടം പണിതത്.