വട്ടോളി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി പിണറായി വിജയനും നടപ്പിലാക്കുന്ന ജനവിരുദ്ധ വികസനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രബുദ്ധ ജനത വിധിയെഴുതുമെന്ന് മുന്‍ എംഎല്‍എ പാറക്കല്‍ അബ്ദുള്ള. ഫാസിസ്റ്റ് നയങ്ങള്‍ നടപ്പാക്കുന്ന കാര്യത്തിലും ഇരുവരും ഒറ്റക്കെട്ടണെന്നും സിപിഎം- ബിജെപി അന്തര്‍ധാര ഒരോ ദിവസവും പുറത്ത് വന്ന് കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കുന്നുമ്മല്‍ പഞ്ചായത്ത് യുഡിഎഫ് നേതൃതല യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം ചെയര്മാന് സി.കെ.അബു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ജമാല്‍ മൊകേരി സ്വാഗതം പറഞ്ഞു.