നാദാപുരം: പാറക്കടവ് ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ അഞ്ചാം വാർഷിക സംഗമം 29 ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വൈകിട്ട് 3 ന് ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.108 പേർക്ക് ഇവിടെ നിന്ന് സൗജന്യമായി ഡയാലിസിസ് ചെയ്യുന്നുണ്ട്. നിരവധി പേർ രജിസ്റ്റർ ചെയ്ത് കാത്തിരിക്കുന്നുണ്ട്. സെൻ്റർ വിപുലപ്പെടുത്താൻ ആലോചനയുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു. റമദാൻ
![](https://i0.wp.com/vatakaravarthakal.in/wp-content/uploads/2024/02/unicure-jj.jpg?resize=454%2C567&ssl=1)
കാലത്താണ് സെൻ്ററിൻ്റെ പ്രവർത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നത്. പ്രവാസികൾ ഉൾപ്പെടെ ജനം നന്നായി സഹകരിക്കുന്നുണ്ടെന്നും ചെയർമാൻ എം.പി അബ്ദുല്ല ഹാജി, പ്രസിഡണ്ട് മുഹമ്മദ് ബംഗ്ലത്ത്, ജന:സെക്രട്ടറി എൻ . കെ മൂസ,സെക്രട്ടറി സൂപ്പി നരിക്കാട്ടേരി, ട്രഷറർ അഹമ്മദ് പുന്നക്കൽ എന്നിവർ അറിയിച്ചു.