കൊയിലാണ്ടി: പൊയില്‍ക്കാവ് ദുര്‍ഗാദേവീ ക്ഷേത്ര മഹോല്‍സവത്തിന്റെ സമാപന ദിവസമായ ഇന്ന് നടന്ന വനമധ്യത്തിലെ പാണ്ടിമേളം അവിസ്മരണീയ അനുഭവമായി. മേളം ആസ്വാദകരായെത്തിയവര് ഈ കലാവിരുന്നിന്റെ മാസ്മരികയില്‍ ലയിച്ചു.
ചെണ്ടമേളത്തിലെ ഏറ്റവും പ്രാധാന്യമേറിയതാണ് പാണ്ടിമേളം. രാവിലെ കുളിച്ചാറാട്ട് ചടങ്ങിനു ശേഷം മടക്കെഴുന്നള്ളിപ്പ് കഴിഞ്ഞ ഉടനെയായിരുന്നുപൊയില്ക്കാവിലെ സവിശേഷമായ വനമധ്യത്തിലെ പാണ്ടിമേളം. നിരവധി പേരാണ് ത്തിന്റെ പാണ്ടിമേളം ആസ്വദിക്കാന്‍ പൊയില്ക്കാവിലെത്തിയത്.
തൃശൂര്‍ പൂരവാദ്യ അമരക്കാരന് ചൊവ്വല്ലൂര്‍ മോഹനന്റെ മേളപ്രമാണത്തിലായിരുന്നു പാണ്ടിമേളം. ഇരിങ്ങാപ്പുറം ബാബു, കാഞ്ഞിലശ്ശേരി പത്മനാഭന്, സദനം രാജേഷ്, സന്തോഷ് കൈലാസ്, റിജില്‍ കാഞ്ഞിശ്ശേരി, വിയ്യൂര്‍ ഗോപി മാരാര്‍, വയനാട് മനു പ്രസാദ് മാരാര്‍, കല്ലൂര്‍ ശബരി, ചീനം കണ്ടി പത്മനാഭന്, രാജീവ് മാരായമംഗലം, പനമണ്ണ മനോഹരന്, കാഞ്ഞിലശ്ശേരി അരവിന്ദന്, മേലൂര്‍ രാജേഷ്, ഷാജു കൊരയങ്ങാട്, വരവൂര്‍ വേണു, നിഖില്‍ കുളപ്പുറത്ത്, അമലേഷ് തുടങ്ങിയ വാദ്യകലാകാരന്മാര്അണിനിരന്നുകൊണ്ട് പാണ്ടിമേളം നല്ലൊരു കലാവിരുന്നാക്കി.
-സുധീര്‍ കൊരയങ്ങാട്