നാദാപുരം: 16 വര്‍ഷത്തിലധികമായി ഉപയോഗ ശൂന്യമായിക്കിടന്ന കല്ലാച്ചി ടൗണിലെ പൊതുകിണര്‍ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ശുചീകരിച്ചു. കല്ലാച്ചി ടൗണിലെ കടകള്‍ക്കും മത്സ്യ മാര്ക്കറ്റിലേക്കുമെല്ലാം കുടിവെള്ളത്തിന് ആശ്രയമായിരുന്ന പൊതുകിണര്‍ വര്‍ഷങ്ങളായി മലിനപ്പെട്ടുകിടക്കുകയായിരുന്നു. ടൗണിലെ മത്സ്യ മാര്‍ക്കറ്റിനോട് ചേര്‍ന്ന് ഓട്ടോ ടാക്സിക്ക് സമീപം കാടു പിടിച്ചു കിടന്ന കിണറും പരിസരവുമാണ് നന്നാക്കിയത്. ടൗണും പരിസരവുമെല്ലാം ശുചീകരിച്ചാലും പലരും ഇവിടെ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ഇനി ഇവിടെ മാലിന്യം തള്ളിയാല്‍ ക്രിമിനല്‍ കേസടക്കം ചുമത്താനാണ് ഗ്രാമ പഞ്ചായത്തിന്റെ തീരുമാനം. കിണറും പരിസരവും മനോഹരമാക്കാന്‍ ഗ്രാമ പഞ്ചായത്ത് പദ്ധതി ആവിഷ്കരിക്കുമെന്ന് പ്രസിഡന്റ് വി വി
മുഹമ്മദലി അറിയിച്ചു.