ചേമഞ്ചേരി: വി കെയർ ചാരിറ്റബിൾ സൊസൈറ്റി ചേമഞ്ചേരിയുടെ കീഴിലുള്ള പാണക്കാട് പൂക്കോയ തങ്ങൾ പാലിയേറ്റീവ് വളണ്ടിയർ സംഗമം പുറക്കാട് അകലാപുഴഹൗസ് ബോട്ടിൽനടന്നു. ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രെട്ടറി ടി ടി ഇസ്മായിൽ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വികെയർ ചെയർമാൻ വെങ്ങളം റഷീദ് അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ
എം പി മൊയ്തീൻകോയ സ്വാഗതം പറഞ്ഞു. മണ്ഡലം ലീഗ് ജനറൽ സെക്രട്ടറി സി ഹനീഫ,
മണ്ഡലം കോ ഓഡിനേറ്റർ ഹാഷിം കോയ തങ്ങൾ എന്നിവർ സംസാരിച്ചു. തുടർന്ന് മുനിസിപ്പൽ കൗൺസിലർ എ അസീസ്, എൻ പി ജാഫർ ദാരിമി, പിടിഎച്ച് ജില്ല കോ ഓഡിനേറ്റർ എം ടി മുഹമ്മദ് എന്നിവർ ക്ലാസ്സ് എടുത്തു. ആലികൊയ ഹിദായത്ത് കെ കെ മുഹമ്മദ് കൊളക്കാട്, ടി എം ലത്തീഫ് ഹാജി, മൂസ്സ മുക്കാടി എന്നിവർ സംസാരിച്ചു. റഹീന അഷറഫ് നന്ദി പറഞ്ഞു. പാലിയേറ്റീവ് യൂണിറ്റിന്റെ സാമ്പത്തിക സമാഹരണ ത്തിന്റെ ഭാഗമായി വിശുദ്ധ റംസാനിൽ നോമ്പ് തുറക്ക് ഈന്തപ്പഴചലഞ്ച് നടത്താൻ തീരുമാനിച്ചു.