മാങ്ങോട്ട് പാറ: ചോറോട് ഗ്രാമ പഞ്ചായത്ത് കുടുംബ ആരോഗ്യ കേന്ദ്രം പാലിയേറ്റീവ് മാനേജ്മെന്റ് കമ്മിറ്റിയിൽ രജിസ്റ്റർ ചെയ്ത കിടപ്പു രോഗികളുടെ കുടുംബ സംഗമം ഫെബ്രുവരി 20 ന് വടകര സാന്റ് ബാങ്ക്സിൽ വെച്ച് നടക്കും. വടകര നഗരസഭാ ചെയർ പേഴ്സൺ കെ പി ബിന്ദു ഉദ്ഘാടനം ചെയ്യും. ചോറോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിക്കും. അറുപതോളം രോഗികളുടെ കുടുംബങ്ങൾ പങ്കെടുക്കും. രാവിലെ9 മണിക്ക് ആരംഭിക്കുന്ന പരിപാടിയിൽ വിവിധ കലാപരിപാടികൾ,
കോമഡി ഷോ എന്നിവ നടക്കും. സ്വാഗത സംഘംയോഗത്തിൽ ചോറോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി പി ചന്ദ്രശേഖരൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സി നാരായണൻ, ക്ഷേമ കാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപെഴ്സൺ ശ്യാമള പൂവ്വേരി, പഞ്ചായത്ത് അംഗങ്ങളായ ഷിനിത ചെറുവത്ത്, ജംഷിദ കെ, പ്രസാദ് വിലങ്ങിൽ, സജിതകുമാരി, മെഡിക്കൽ ഓഫിസർ ഡോ.ബിജു നേഷ്, സബ് കമ്മിറ്റി ഭാരവാഹികളായ സതീശൻ മൊട്ടേമ്മൽ, രാജേഷ് ചോറോട് ,രാമകൃഷ്ണൻ എറുമം കണ്ടി, ജയരാജൻ കെ കെ എം നാരായണൻ, രാജേഷ് കെ പി ,എം സി കരീം, പ്രമോദ് വി പി, കെ കെ രാമചന്ദ്രൻ എന്നിവർ സംസാരിച്ചു.